അധ്യാപക ദിനം ആചരിച്ചു
Posted on: 11 Sep 2015
പറവൂര്‍: മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളേജില്‍ അധ്യാപകദിനം ആചരിച്ചു. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രമോദ് മാല്യങ്കര ഉദ്ഘാടനം ചെയ്തു.
കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആശ പ്രസംഗിച്ചു.