െേകസടുത്തു

Posted on: 11 Sep 2015



ചെറായി: ക്ഷേത്രത്തില്‍ തൊഴാന്‍വന്ന അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിന് ശാന്തിക്കെതിരെ െേകസടുത്തു. ചെറായി തോട്ടുങ്കല്‍ രാജ്‌ലാലിന് എതിരെയാണ് കേസ് എടുത്തത്.
അധ്യാപിക ആലുവ റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് മുനമ്പം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അടച്ച നട തള്ളിത്തുറന്ന് കയറാന്‍ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു ശാന്തിയുടെ ആരോപണം. കഴിഞ്ഞ 20 വര്‍ഷമായി നിത്യവും തൊഴാന്‍ എത്തുന്ന ഭക്തയായിരുന്നു ഇവര്‍. മുനമ്പം പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

More Citizen News - Ernakulam