എലക്കാട്-ഒലിവ് മൗണ്ട് റോഡ് സഞ്ചാരയോഗ്യമാക്കണം

Posted on: 11 Sep 2015അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ എലക്കാട്-ഒലിവ് മൗണ്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബി.ജെ.പി. മുക്കന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആറ് മാസമായി റോഡ് തകര്‍ന്നു കിടക്കുകയാണ്. ബസ് സര്‍വീസ് വളരെ കുറച്ച് മാത്രമുള്ള ഈ റോഡിലൂടെ രോഗികളെയും മറ്റും ആസ്​പത്രയില്‍ കൊണ്ട് പോകുന്നതിന് ഓട്ടോറിക്ഷകള്‍ പോലും വരാന്‍ മടിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ യാത്ര പോലും സാധ്യമല്ല. ഉടനെ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ റോഡ് ഉപരോധിക്കുന്നതിന് യോഗം തീരുമാനിച്ചു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. ആര്‍. ദിനേശന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ഡി. മുരളീധരന്‍, ബി.വി. ചന്ദ്രന്‍, മനോജ് കാരമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam