ആദ്യ മാസത്തില്‍ വിതരണം ചെയ്തത് 75000 രൂപ

Posted on: 11 Sep 2015എം.എല്‍.എ. ഇന്‍ഷുറന്‍സ് പദ്ധതി


ആലുവ:
വിദ്യാര്‍ത്ഥികള്‍ക്കായി ആലുവ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ആദ്യ മാസം വിതരണം ചെയ്തത് 75000 രൂപ. മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് കുട്ടികള്‍ക്കാണ് ഈ തുക നല്‍കിയതെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. പറഞ്ഞു. ഒരു കുട്ടിക്ക് അമൃത ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയതിന് 25000 രൂപയും, മറ്റൊരു കുട്ടിക്ക് കാരോത്തുകുഴി ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയതിന് 25000 രൂപയും, മറ്റു മൂന്നു പേര്‍ക്ക് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്​പിറ്റല്‍, ആലുവ നജാത്ത് ഹോസ്​പിറ്റല്‍, കോലഞ്ചേരി മിഷന്‍ ഹോസ്​പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സിച്ചതിനുമാണ് ഈ തുക നല്‍കിയത്. ഈ ഇന്‍ഷുറന്‍സ് പദ്ധതി ഉപയോഗിച്ച് ആവശ്യമായ ഘട്ടങ്ങളില്‍ ആനുകൂല്യം വാങ്ങണമെന്നും, ഇന്‍ഷുറന്‍സ് കാര്‍ഡ് കിട്ടാത്തവര്‍ അതിന്റെ വിവരം ആലുവയിലുള്ള എം.എല്‍.എ. ഓഫീസില്‍ അറിയിക്കണമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ. പറഞ്ഞു.

More Citizen News - Ernakulam