കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സ്വീകരണം നല്‍കി

Posted on: 11 Sep 2015



നെടുമ്പാശ്ശേരി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് വിജയകുമാര്‍, എം.ഗിരീഷ്, പി.ജെ. തോമസ്, എന്‍.പി. ശങ്കരന്‍കുട്ടി, കെ.പി. മുരളി, എം.എ. ബ്രഹ്മരാജ്, എം.എന്‍. ഗോപി, കെ.പി. രാജന്‍, അഡ്വ. കൃഷ്ണദാസ്, എന്‍. രവി, ദിനില്‍ ദിനേശ്, കെ.ജി. ഹരിദാസ്, ബാബു കരിയാട് തുടങ്ങിയവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

More Citizen News - Ernakulam