മന്ത്രി കെ.സി. ജോസഫ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു

Posted on: 11 Sep 2015കൊച്ചി: നവതി ആഘോഷിക്കുന്ന വരയുടെ തമ്പുരാന് കേരള ലളിതകലാ അക്കാദമി ജന്മദിനാശംസകള്‍ നേര്‍ന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വസതിയിലെത്തി കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

കൊച്ചി:
സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. വിദേശത്തായതിനാല്‍ മന്ത്രി കെ.സി. ജോസഫ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഫോണ്‍ സന്ദേശത്തിലൂടെയാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്.

കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിന് ലളിതകലാ അക്കാദമി

കൊച്ചി:
കേരള ലളിതകലാ അക്കാദമിയുടെ ധനസഹായത്തോടെ കാര്‍ട്ടൂണ്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് അവരുടെ സര്‍ഗസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സപ്തംബര്‍ 22 വരെ അപേക്ഷിക്കാം. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 10,000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്.
തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8* 6' സൈസിലുള്ള പത്ത് കോപ്പികള്‍, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്ന സ്ഥലം എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ 2016 ഫിബ്രവരി 28ന് മുന്‍പായി അക്കാദമിയുടെ ഏതെങ്കിലും ഗാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്. കേരളീയര്‍ക്കോ, കേരളത്തില്‍ സ്ഥിര താമസക്കാര്‍ക്കോ ആണ് പ്രദര്‍ശനത്തിന് സഹായം ലഭിക്കുക. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗ്രാന്റ് ലഭിക്കാത്തവരുമായിരിക്കണം.
അപേക്ഷാ ഫോം അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) അക്കാദമി ഗാലറികളിലും ലഭ്യമാണ്. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ 20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം.

More Citizen News - Ernakulam