മത പ്രതീകങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കണം -കെ.സി.ബി.സി.

Posted on: 11 Sep 2015കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ മതപരമായ പ്രതീകങ്ങളെയും മത സ്ഥാപകരെയും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കെ.സി.ബി.സി. ഇത്തരം ദുരുപയോഗങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും നയപരിപാടികള്‍ക്കും ജനങ്ങളിലുള്ള സ്വാധീനം നഷ്ടപ്പെടുന്നു എന്ന ഭയമാണ് രാഷ്ട്രീയ പാര്‍ട്ടികളെ മത പ്രതീകങ്ങളുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്നതെന്നു വേണം കരുതാന്‍. സമൂഹത്തില്‍ അപകടകരമായ ചേരിതിരിവുകളും വര്‍ഗീയതയും വളര്‍ത്താനേ ഇത് ഉപകരിക്കൂ.
വര്‍ഗീയത ഉപയോഗിച്ച് മുതലെടുപ്പ് നടത്താനുള്ള സമീപകാല രാഷ്ട്രീയ പ്രലോഭനത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്യും. സാമുദായിക-രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണമെന്ന് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഔദ്യോഗിക വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

More Citizen News - Ernakulam