പള്ളികളില്‍ സ്ലീബ പെരുന്നാള്‍

Posted on: 11 Sep 2015



അങ്കമാലി: അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ 12 മുതല്‍ 14 വരെ രണ്ടാം ശനിയാചരണവും വിശുദ്ധ സ്ലീബ പെരുന്നാളും നടക്കും.ശനിയാഴ്ച രാവിലെ 8.45ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച,11ന് ഫാ.വര്‍ഗീസ് തൈപ്പറമ്പില്‍ പെരുന്നാളിന് കൊടിയേറ്റും.ഞായറാഴ്ച രാവിലെ 7നും 8.30നും വിശുദ്ധ കുര്‍ബാന.തിങ്കളാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് പ്രദക്ഷിണം,സ്ലീബ എഴുന്നള്ളിപ്പ്്,നേര്‍ച്ച എന്നിവ ഉണ്ടാകും.
അങ്കമാലി: കരയാംപറമ്പ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വിശുദ്ധ സ്ലീബ പെരുന്നാളും കിഴക്കേ കുരിശിന്‍ തൊട്ടിയുടെ പ്രതിഷ്ഠാ വാര്‍ഷികവും 12നും 13നും നടക്കും.ശനിയാഴ്ച രാവിലെ 8ന് വിശുദ്ധ കുര്‍ബാന,9.30ന് ഫാ.എല്‍ദോ മാത്യു തേലപ്പിള്ളി പെരുന്നാളിന് കൊടിയേറ്റും.വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന.ഞായറാഴ്ച രാവിലെ 8.30ന് മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് പ്രദക്ഷിണം,നേര്‍ച്ച എന്നിവ ഉണ്ടാകും.
നെടുമ്പാശ്ശേരി: അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രലില്‍ വിശുദ്ധ സ്ലീബ പെരുന്നാള്‍ 12നും 13നും ആഘോഷിക്കും.ശനിയാഴ്ച രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന,8.45ന് ഫാ.വര്‍ഗീസ് പാലയില്‍ പെരുന്നാളിന് കൊടിയേറ്റും.വൈകീട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന,തുടര്‍ന്ന് പ്രധാന വഴിപാടായ പഞ്ചസാര മണ്ട ഒരുക്കല്‍.ഞായറാഴ്ച രാവിലെ 8.45ന് കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യമാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,തുടര്‍ന്ന് സ്ലിബ എഴുന്നള്ളിക്കല്‍,പ്രദക്ഷിണം,നേര്‍ച്ച എന്നിവ ഉണ്ടാകും.

More Citizen News - Ernakulam