മധ്യകേരള സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍

Posted on: 11 Sep 2015മൂവാറ്റുപുഴ: മധ്യകേരള സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവം മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍ ഒക്ടോബര്‍ 17, 28, 29, 30 തീയതികളില്‍ നടക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 89 സ്‌കൂളുകള്‍ പങ്കെടുക്കുമെന്ന് കലോത്സവ സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 4000 കുട്ടികള്‍ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും. നാല് വിഭാഗങ്ങളിലായി 142 ഇനങ്ങളിലാണ് മത്സരം.
നിര്‍മല പബ്ലൂക് സ്‌കൂള്‍, നെസ്റ്റ് എന്നിവിടങ്ങളിലെ 27 വേദികളിലാണ് മത്സരങ്ങള്‍. രാവിലെ 8.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് മത്സരങ്ങള്‍ എന്ന് മധ്യ കേരള സഹോദയ കോംപ്ലക്‌സ് പ്രസിഡന്റ് ഫാ. സിജന്‍ ഊന്നുകല്ലേല്‍, സ്വാഗതസംഘം ചെയര്‍മാനും നിര്‍മല പബ്ലൂക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായ ഫാ. മാത്യു എം. മുണ്ടയ്ക്കല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
സിസ്റ്റര്‍ ജെസ്സി ട്രീസ, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍മാരായ ബിജു എം.എസ്., ജിന്‍സി ജോര്‍ജ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
മറ്റൊരു ചടങ്ങില്‍, ജോസഫ് വാഴക്കന്‍ എംഎല്‍എ കലോത്സവ നിയമാവലിയും മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു കലോത്സവ ലോഗോയും പ്രകാശനം ചെയ്തു. മധ്യ കേരള സഹോദയ കോംപ്ലക്‌സ് പ്രസിഡന്റ് ഫാ. സിജന്‍ ഊന്നുകല്ലേല്‍ അദ്ധ്യക്ഷനായിരുന്നു. സി െകഎസ്സി സെക്രട്ടറി ബോബി ജോസഫ്, പിടിഎ പ്രതിനിധി ടോമി പാലമല, ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു എം. മുണ്ടയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. തോമസ് കൊട്ടാരത്തില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam