ഓട്ടോ ഡ്രൈവറെ ആദരിച്ചു

Posted on: 11 Sep 2015



കോതമംഗലം: ഓട്ടോ ഡ്രൈവറായി മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഊഞ്ഞാപ്പാറ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കൈപ്പിള്ളിച്ചാലില്‍ കെ.കെ. നാരായണനെ ആദരം. കീരംപാറ മേഖലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി പി.സി. ജോര്‍ജ് നാരായണനെ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി. ബിനോയ് ഏലിയാസ്, എം.വി. റെജി, സി.പി. ആന്റു, കെ.കെ. അരുണ്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam