കുറ്റാന്വേഷണത്തിനിടയിലെ മനുഷ്യാവകാശ സംരക്ഷണം: സെമിനാര്‍ നാളെ
Posted on: 11 Sep 2015
കൊച്ചി: 'കുറ്റാന്വേഷണത്തിനിടയിലെ മനുഷ്യാവകാശ സംരക്ഷണം' എന്ന വിഷയത്തില്‍ അഖിലേന്ത്യാ ലോയേഴ്സ് യൂണിയന് ശനിയാഴ്ച എറണാകുളം കച്ചേരിപ്പടിയിലെ ആശിര്‍ഭവനില്‍ സെമിനാര്‍ നടത്തുന്നു.
കുറ്റാന്വേഷണത്തിനിടയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനുമായി സഹകരിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ലോയേഴ്സ് യൂണിയന് പറഞ്ഞു. രാവിലെ പത്തുമണിക്ക് ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം എസ്.സി. സിന്‍ഹ എന്നിവര്‍ പങ്കെടുക്കും. ഡോ. എന്‍.കെ. ജയകുമാര്‍, ജേക്കബ് പുന്നൂസ്, കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഡോ. ബി. ഉമാദത്തന് എന്നിവര്‍ പ്രഭാഷണം നടത്തും.