കുഡ്‌ലു ബാങ്ക് കവര്‍ച്ച: സഹകരണ ബാങ്കുകളില്‍ സുരക്ഷ ശക്തമാക്കുന്നു

Posted on: 11 Sep 2015കോതമംഗലം: കാസര്‍കോട് കുഡ്‌ലു സഹകരണ ബാങ്കില്‍ പട്ടാപകല്‍ കവര്‍ച്ച നടന്നതിന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. പല ബാങ്കുകളിലും സുരക്ഷാ സംവിധാനങ്ങള്‍ വേണ്ടത്രയില്ലെന്ന് വ്യക്തമായിട്ടുണ്ട്. നിരീക്ഷണ ക്യാമറയുടെ അഭാവമാണ് പല ബാങ്കുകളുടേയും പ്രധാന പ്രശ്‌നം. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബാങ്കുകളുമുണ്ട്. ഹെഡ് ഓഫീസുകളേക്കാള്‍ ശാഖകളുടെ സുരക്ഷാ കാര്യത്തിലാണ് പോരായ്മകളേറെ. ഈ സാഹചര്യത്തില്‍ എല്ലാ സഹകരണ ബാങ്കുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സഹകരണ വകുപ്പ് നല്‍കിയിട്ടുള്ളത്.
സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശമുള്ളതാണ്. ഇത് പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. പുതിയ സാഹചര്യത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം.

More Citizen News - Ernakulam