സ്വര്‍ണക്കടത്ത്്്: വിമാന-ക്ലീനിങ് ജീവനക്കാരെ ചോദ്യം ചെയ്തു
Posted on: 11 Sep 2015
ശ്രീലങ്കക്കാരന് 20 തവണ സ്വര്‍ണം കടത്തി
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ സീറ്റിനടിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ ശ്രീലങ്കക്കാരന് ബിമല്‍ പെരേര 20 വട്ടം സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഇയാള്‍ സ്വര്‍ണവുമായി വന്നിറങ്ങിയിട്ടുണ്ട്്്. 50 കിലോയിലധികം സ്വര്‍ണം ഇയാള്‍ കടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുംബൈ, ബെംഗളുരു, പുണെ, ചെന്നൈ, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം ഇയാള്‍ വന്നിറങ്ങിയിട്ടുണ്ട്്്. കൊച്ചിയില്‍ മാത്രം ഇയാള്‍ 6 വട്ടം വന്നു. കഴിഞ്ഞ തിങ്കളാഴ്ചയും ഇയാള്‍ കൊച്ചിയില്‍ എത്തിയിരുന്നു.
കൊച്ചിയില്‍ വന്നിറങ്ങിയ ഇയാള്‍ തുടര്‍ന്ന്്് തിരുവനന്തപുരം വഴി ദുബായിലേക്ക് പോയി. ബുധനാഴ്ച വീണ്ടും സ്വര്‍ണവുമായി എത്തിയപ്പോഴാണ് കൊച്ചിയില്‍ പിടിയിലായത്. ചെന്നൈയിലെ സംഘത്തിനു വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തുന്നതെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള സൂചന.
വിമാന ജീവനക്കാരെയും ക്ലീനിങ് ജീവനക്കാരെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാള്ക്ക്്് കൊച്ചിയില്‍ ബന്ധങ്ങള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സീറ്റിനടിയില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണം കൊച്ചിയില്‍ ഇറക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കില്‍ അതിന് വിമാന ജീവനക്കാരുടെയോ ക്ലീനിങ് ജീവനക്കാരുടെയോ സഹായം തേടിയിട്ടുണ്ടാകണം. ചെന്നൈയിലാണ് ഇറക്കുന്നതെങ്കിലും ഒരുപക്ഷേ വിമാന ജീവനക്കാരുടെ ഒത്താശയുണ്ടാകാം. അതിനാലാണ് ഇവരെ ചോദ്യം ചെയ്തത്.
ചെന്നൈ വിമാനത്താവളത്തിലെ വിമാന-ക്ലീനിങ് ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസ്. കേസ് പ്രത്യേക സംഘത്തിന് കൈമാറിയേക്കും. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ. ശ്രീനിവാസന്, അസിസ്റ്റന്റ്്്്്് കമ്മീഷണര്‍ കെ.പി. ശിവദാസ്, സൂപ്രണ്ടുമാരായ എം. ഷൈരാജ്, സണ്ണി കെ. ജോസഫ്, ടി.ബി. കാര്ത്തികേയന്, എന്‍.ജി. ജെയ്സണ്‍, കെ.പി. മജീദ്, കെ. ഷനോജ്കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ നിഷാന്ത്്കുമാര്, ഒ.എഫ്. ജോസ്, കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ശ്രീലങ്കന്‍ സ്വദേശിയെ വ്യാഴാഴ്ച കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ഹാജരാക്കി തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക് മാറ്റി.