കെ.പി.എം.എസ്. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു

Posted on: 11 Sep 2015



പോത്താനിക്കാട്: കല്ലൂര്‍ക്കാട് ക്ഷേത്രത്തിന് സമീപത്തുവച്ച് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മര്‍ദിച്ചതില്‍ കെ.പി.എം.എസ്. കല്ലൂര്‍ക്കാട് ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.എം.എസ്. പ്രവര്‍ത്തകരായ സനില്‍കുമാറിനെയും രാഹുല്‍ രാജിനെയും മര്‍ദിച്ചവരെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നതായി യോഗം കുറ്റപ്പെടുത്തി. കെ.പി.എം.എസ്. സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എ. വാസു, വി.സി. ശിവരാജന്‍, കെ.കെ. സുരേന്ദ്രന്‍, എ.ഇ.സരസന്‍, കെ.എം. രാജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam