ഹജ്ജ്്്: ഇതുവരെ യാത്രയായത് 3973 തീര്‍ത്ഥാടകര്‍
Posted on: 11 Sep 2015
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചിയില്‍ നിന്ന് ഇതുവരെ 3973 പേര് ഹജ്ജിനായി പുറപ്പെട്ടു. 9 ദിവസങ്ങളിലായി 12 വിമാനങ്ങളിലാണ് ഇത്രയും പേര് യാത്ര തിരിച്ചത്. യാത്ര തിരിച്ചിട്ടുള്ള സംഘത്തില്‍ 3 കുട്ടികളും ഉണ്ട്്. ഹജ്ജിന് അനുമതി ലഭിച്ചിട്ടുള്ളവരില്‍ പകുതിയിലധികം പേര് ഇതിനോടകം തന്നെ മക്കയില്‍ എത്തിക്കഴിഞ്ഞു. വ്യാഴാഴ്ച 340 പേര് ഹജ്ജിനായി പുറപ്പെട്ടു. സംഘത്തില്‍ 158 പുരുഷന്മാരും 182 വനിതകളും ആണുള്ളത്. കോഴിക്കോട്് ജില്ലയില്‍ നിന്നുമുള്ളവരാണ് ഭൂരിഭാഗവും; 199 പേര്. എറണാകുളം-2, കണ്ണൂര്‍-9, കാസര്‍കോട്-102, കൊല്ലം-10, കോട്ടയം-17, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് തീര്‍ത്ഥാടകരുടെ ജില്ല തിരിച്ചുള്ള കണക്ക്്. 16 വരെ എല്ലാ ദിവസവും ഓരോ വിമാനങ്ങള്‍ ഉണ്ടാകും. 17 ന് 2 വിമാനങ്ങള്‍ സര്‍വീസ് നടത്തും. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിച്ചവര്ക്കായാണ് 17ന് രണ്ടാമതൊരു വിമാനം കൂടി ക്രമീകരിച്ചിരിക്കുന്നത്.