പോത്താനിക്കാട്‌ െ സന്റ് സേവ്യേഴ്‌സില്‍ മധുരം മലയാളം

Posted on: 11 Sep 2015പോത്താനിക്കാട്: 'മാതൃഭൂമി'യും കൂറ്റപ്പിള്ളില്‍ കെ.ജെ. േജാസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂളില്‍ 'മധുരം മലയാളം' പദ്ധതി ആരംഭിച്ചു. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. അധ്യാപകന്‍ കെ.ജെ. ജോസഫ്, സ്‌കൂള്‍ ലീഡര്‍ ജെറിന്‍ ജോര്‍ഡിക്ക് 'മാതൃഭൂമി' ദിനപത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂളിന് അഞ്ച് കമ്പ്യൂട്ടറുകള്‍ നല്‍കുമെന്നും കെ.ജെ. ജോസഫ് പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, അധ്യാപകന്‍ വിത്സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. അധ്യാപക പ്രതിനിധി ഷൈനി കുര്യാക്കോസ് സ്വാഗതവും റോയി മാത്യു നന്ദിയും പറഞ്ഞു.

More Citizen News - Ernakulam