വാര്‍ഷിക പെരുന്നാളും സുവിശേഷ യോഗവും
Posted on: 11 Sep 2015
അങ്കമാലി: ആഴകം സെന്റ്്്്്് മേരീസ് ഹെര്‍മോന്‍ യാക്കോബായ പള്ളിയുടെ കീഴിലുള്ള മൂന്നാംപറമ്പ്്് ചാപ്പലില്‍ 11നും 12നും വാര്‍ഷിക പെരുന്നാളും സുവിശേഷ യോഗവും നടക്കും. വെള്ളിയാഴ്ച വൈകീട്ട്്് 6.30ന് ടൈറ്റസ് വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ പെരുന്നാളിന് കൊടിയേറ്റും. 7ന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് സുവിശേഷ യോഗം. ശനിയാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സാധുജന സഹായവിതരണം, നെയ്യപ്പം നേര്‍ച്ച, സ്നേഹവിരുന്ന്് എന്നിവ ഉണ്ടാകും.