സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു
Posted on: 11 Sep 2015
അങ്കമാലി: വടക്കെ കിടങ്ങുര്‍ ശ്രീനാരായണ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 'തിങ്കളറിവ്' എന്ന പേരില്‍ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. 'ആരോഗ്യം യോഗയിലുടെ' എന്ന വിഷയത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍ കെ.എസ്. ലെനിന് ക്ലാസ്സെടുത്തു. ലൈബ്രറി സെക്രട്ടറി എസ്. അരവിന്ദന് ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ.കെ.സുരേഷ് മുഖ്യാതിഥിയായി.