എല്‍.ഐ.സി. ബ്രാഞ്ച് സമ്മേളനം

Posted on: 11 Sep 2015ആലുവ: ഓള്‍ ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് ഫെഡറേഷന്‍ ആലുവ ബ്രാഞ്ച് കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗം അഡ്വ. ഷെറീഫ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് ടി.കെ. ബിനോയ്, ജനറല്‍ സെക്രട്ടറി കെ.വി.സി. ബാബു, എം.വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഒ.ബി. സുദര്‍ശനന്‍ സ്വാഗതവും, എം.ബി. പ്രകാശ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.ജി. രഘുനാഥ് (രക്ഷാധികാരി), ബി. രാധാകൃഷ്ണ പണിക്കര്‍ (പ്രസിഡന്റ്), ജി.വി. സുധീര്‍ പണിക്കര്‍, കെ.ബി. അനിതകുമാരി (വൈസ് പ്രസിഡന്റ്), ഒ.ബി. സുദര്‍ശനന്‍ (സെക്രട്ടറി), എ.ടി. ജയദാസ്, ആര്‍. സുഗന്ധം (ജോയിന്റ് സെക്രട്ടറിമാര്‍), മേരി സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Ernakulam