കലോത്സവ ഇനങ്ങള്‍ പകര്‍ത്തി വില്പന: ഹര്‍ജിയില്‍ നോട്ടീസ്‌

Posted on: 11 Sep 2015കൊച്ചി: കലോത്സവത്തിലെ സ്റ്റേജിനങ്ങള്‍ സര്‍ക്കാറിന്റെ അംഗീകാരത്തോടെ വീഡിയോവില്‍ പകര്‍ത്തുന്നവര്‍ പകര്‍പ്പവകാശം ലംഘിച്ച് അവ വില്‍ക്കുന്നതിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്. ഇതേക്കുറിച്ച് പകര്‍പ്പവകാശ ബോര്‍ഡ് അന്വേഷണം നടത്തണമന്നാവശ്യപ്പെട്ട് കുച്ചിപ്പുടി നര്‍ത്തകിയും അധ്യാപികയുമായ കൊച്ചി സ്വദേശിനി നിരുപമ മോഹന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പരിഗണിച്ചത്.
കലോത്സവത്തിലെ വിധി നിര്‍ണയത്തിലെ അപ്പീലിന്റെ പേരില്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കല, സാഹിത്യ ഇനങ്ങള്‍ സര്‍ക്കാറിനു േവണ്ടി പകര്‍ത്തുന്ന സ്ഥാപനങ്ങള്‍ അവ സി.ഡി. ആക്കി വില്‍ക്കുന്നുണ്ട്. അത് 21 വയസ്സിന് താഴെയുള്ള കുട്ടികളുടെ കലാപ്രകടനങ്ങളുടെ പകര്‍പ്പവകാശത്തിന്റെ ലംഘനമാണെന്നാണ് വാദം.
വീഡിയോവില്‍ പകര്‍ത്തിയ ഇനങ്ങള്‍ സുരക്ഷിതമായി സര്‍ക്കാറിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നാണ് ആവശ്യം.

More Citizen News - Ernakulam