പ്രതിരോധ അക്കാദമി, നാവിക അക്കാദമി പരീക്ഷ
Posted on: 11 Sep 2015
കൊച്ചി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് ദേശീയ പ്രതിരോധ അക്കാദമി, ദേശീയ നാവിക അക്കാദമി പരീക്ഷ (II) സപ്തംബര്‍ 27ന് രാജ്യത്തെ 41 കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ കമ്മീഷന്റെ വെബ്സൈറ്റായ www.upsc.gov.in ല്‍ ലഭ്യമാണ്. പേപ്പര്‍ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് യു.പി.എസ്.സി. ഫെസിലിറ്റേഷന്‍ കൗണ്ടറുമായി 011 -23385271 / 23381125 / 23098543 എന്നീ ഫോണ്‍ നമ്പറുകളിലോ 011 -23387310 എന്ന ഫാക്സ് നമ്പറിലോ ബന്ധപ്പെടാം.