'മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നവപഠന വഴികള്‍' സെമിനാര്‍ നടത്തി
Posted on: 11 Sep 2015
ആലുവ: യു.സി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന വ്യക്തിത്വവികാസ മൂല്യ ബോധന പരിപാടിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നവപഠന വഴികള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ പ്രിന്‍സിപ്പല്‍ ഡോ. പി. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് അഫയേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ജയകര്‍ ചെല്ലരാജ് മുഖ്യപ്രഭാഷണം നടത്തി. ജയഗോപാല്‍ മേനോന്, സൂരജ്, ഡോ. പി.പി. ജോസഫ്, പ്രൊഫ. സി.ജെ. വര്‍ഗീസ്, ഡോ. ടോമി വര്‍ഗീസ്, ഡോ. ഡേവിഡ് സാജന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
പ്രൊഫ. സുമ മേരി സ്കറിയ, ഡോ. ഷീലാകുമാരി ഐസക്ക്, പ്രൊഫ. അനില്‍ തോമസ് കോശി, ഡോ. സെബാസ്റ്റിന് ജോസഫ് എന്നിവര്‍ സംസാരിച്ചു.