പ്രൊഫഷണല്‍ നാടകോത്സവം തൈക്കൂടത്ത്‌

Posted on: 11 Sep 2015കൊച്ചി: വൈറ്റില തൈക്കൂടം പള്ളിയില്‍ വിശുദ്ധ റാഫേല്‍ മാലാഖയുടെ 170-ാം കൊമ്പ്രേര്യാ തിരുനാളിനോടനുബന്ധിച്ച് സെന്റ് റാഫേല്‍ തിരുനാള്‍ സെലിബ്രേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകമേള സംഘടിപ്പിക്കുന്നു. സപ്തംബര്‍ 16 മുതല്‍ 21 വരെ ദിവസവും രാത്രി 7 മണിക്ക് തൈക്കൂടം സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ 6 പ്രൊഫഷണല്‍ നാടകങ്ങളുടെ അവതരണമുണ്ടാകും.
16ന് വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സിനിമാ-നാടക രംഗത്തെ പ്രമുഖര്‍ പെങ്കടുക്കും. ഉദ്ഘാടന ദിവസമായ സപ്തംബര്‍ 16 ബുധനാഴ്ച ആറ്റിങ്ങല്‍ ശ്രീധന്യയുടെ 'ദേവസങ്കീര്‍ത്തനം' എന്ന നാടകം അരങ്ങേറും.

More Citizen News - Ernakulam