നാളികേര ദിനാഘോഷം
Posted on: 11 Sep 2015
കോതമംഗലം: കോതമംഗലം നാളികേര ഉല്പാദക ഫെഡറേഷനും വേട്ടാമ്പാറ നാളികേര ഉല്പാദക സംഘവും ചേര്‍ന്ന് ലോക നാളികേര ദിനാഘോഷവും തിരു-കൊച്ചി നാളികേര ഉല്പാദക കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.ഫെഡറേഷന് പ്രസിഡന്റ് പി.പി.മത്തായി അധ്യക്ഷനായി.നിര്‍മല്‍ ഗ്രാം ഡയറക്ടര്‍ ഫാ.തോമസ് കളമ്പാട്ട് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സെക്രട്ടറി കെ.ജെ.ജോസ് മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ് കെ.എം.മൈക്കിള്‍, മുഹമ്മദ് ഹാജി, മൊയ്തിന് ഹാജി, എല്‍ദോ തോമസ്, ലൂയിസ്.ജി.കാപ്പന്, കെ.എ.ജോസഫ്, ജോസ് കുര്യന് എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ക്ക് സംഘത്തിന്റെ നേതൃത്വത്തില്‍ മികച്ച ഇനം തെങ്ങിന് തൈ വിതരണവും ഉണ്ടായിരുന്നു.