നഗരസഭ അക്ഷയ കേന്ദ്രം തുറന്നു

Posted on: 11 Sep 2015



കോതമംഗലം: നഗരസഭാ കാര്യാലയത്തില്‍ അനുവദിച്ച 'അക്ഷയ കേന്ദ്രം' ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം െചയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബു മൊയ്തീന്‍ അധ്യക്ഷനായി. ടീന മാത്യു, ഭാനുമതി രാജു, വി.വി. കുര്യന്‍, ശാലിനി മുരളി, സിജു എബ്രഹാം, കെ.വി. തോമസ്, അജി നാരായണന്‍, കെ.എം. ഖദീജ, കെ.എ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. നഗരസഭാ കാര്യാലയത്തിന്റെ താഴെ നിലയിലാണ് അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

More Citizen News - Ernakulam