സി.പി.ഐ. കാല്‍നട പ്രചാരണ ജാഥ നടത്തി

Posted on: 11 Sep 2015



വരാപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സി.പി.ഐ. കോട്ടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി. ജാഥാ ക്യാപ്റ്റന്‍ രമ ശിവശങ്കരന് പതാക കൈമാറി മണ്ഡലം സെക്രട്ടറി കെ.ബി. അറുമുഖന്‍ ഉദ്ഘാടനം ചെയ്തു.
പി.എന്‍. സന്തോഷ്, രമ ശിവശങ്കരന്‍, പി.എന്‍. സജീവ്, സി.എന്‍. വിജയകുമാര്‍, കെ.പി. വിശ്വനാഥന്‍, വി. ശിവശങ്കരന്‍, ജി. സുരേഷ്, ഡിവിന്‍ കെ. ദിനകരന്‍ എന്നിവര്‍ പ്രസംഗിച്ചു. വള്ളുവള്ളി മില്ലുപടിയില്‍ നടന്ന സമാപന സമ്മേളനം കെ.എം. ദിനകരന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam