ജി. കുമാരപിള്ള - ഐ.എം. വേലായുധന് മാസ്റ്റര്‍ പുരസ്കാരം ഇ.പി. മേനോന്
Posted on: 11 Sep 2015
കൊച്ചി: ഈ വര്‍ഷത്തെ ജി. കുമാരപിള്ള - ഐ.എം. വേലായുധന് മാസ്റ്റര്‍ പുരസ്കാരത്തിന് പ്രമുഖ ഗാന്ധിയന്‍ ചിന്തകനും ഗ്രന്ഥകാരനും സര്‍വോദയ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇ.പി. മോനോന് അര്‍ഹനായി.
ജി. കുമാരപിള്ളയുടെയും ഐ.എം. വേലായുധന് മാസ്റ്ററുടെയും സ്മരണയ്ക്കായി കൊച്ചിയിലെ പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുളളതാണ് പുരസ്കാരം. പ്രശസ്തിപത്രവും 20,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഗാന്ധിമാര്‍ഗ പ്രവര്‍ത്തനരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സാഹിത്യ സൃഷ്ടികള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക.
ജി. കുമാരപിള്ളയുടെ ചരമദിനമായ 17 ന് വ്യാഴാഴ്ച വൈകുന്നേരം 4.30 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മുന്‍ എം.പി. വിശ്വംഭരന് പുരസ്കാരം സമ്മാനിക്കും. സ്മാരക പ്രഭാഷണം പ്രൊഫ. ബി. രാജീവന് നടത്തും. പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് ചെയര്മാന് കെ.എ. ചന്ദ്രന് അധ്യക്ഷത വഹിക്കും.