സ്വര്‍ണജേതാവ് വൈഷ്ണവിന് മന്ത്രിയുടെ അനുമോദനം
Posted on: 11 Sep 2015
കരുമാല്ലൂര്‍: ഓള് ഇന്ത്യ ഓപ്പണ്‍ ഐസ് സ്കേറ്റിങ്ങില്‍ ഇരട്ടസ്വര്‍ണം നേടിയ മനയ്ക്കപ്പടി സ്വദേശി വൈഷ്ണവ് ആര്. നായര്‍ക്ക് മന്ത്രിയുടെ അനുമോദനം. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വൈഷ്ണവിന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.
കഴിഞ്ഞമാസം സൂറത്തില്‍ നടന്ന സ്നോവിറ്റ് ഓള് ഇന്ത്യ ഓപ്പണ്‍ ഐസ് സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വൈഷ്ണവ് എന്ന പന്ത്രണ്ടുകാരന് സ്വര്‍ണമെഡല്‍ നേടിയത്. അതേത്തുടര്‍ന്ന് നാട്ടിലെ കൂട്ടുകാരും ക്ലബ്ബുകളുമെല്ലാം പുരസ്കാരം നല്‍കിയിരുന്നു.
വൈഷ്ണവ് പഠിക്കുന്ന മാഞ്ഞാലി സ്കൂളിനും അനുമോദനം ലഭിച്ചു. ഇപ്പോള്‍ മന്ത്രിയെത്തി വൈഷ്ണവിന്റെ തുടര്‍ന്നുള്ള പരിശീലനത്തിനും മറ്റും എല്ലാം സഹായങ്ങളും വാഗ്ദാനം നല്കി പുരസ്കാരം സമ്മാനിക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തകരായ കെ.വി. ദാമോദരപിള്ള, കെ.ആര്. നന്ദകുമാര്‍, കെ.വി. ബാലകൃഷ്ണന്, വി.പി. അനില്‍കുമാര്‍, കെ.ബി. മുരളീധരന്, ടി.എ. സുദര്ശനന് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.