ഡിസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ വ്യാപാരമേള ഒരുക്കി

Posted on: 11 Sep 2015കൊച്ചി: അങ്കമാലി ഡീ പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡിസ്റ്റ്) യുടെ കൊമേഴ്‌സ് വിഭാഗം കാമ്പസില്‍ വ്യാപാരമേള നടത്തി. 'ക്ലബ്ബ് മീറ്റ' എന്ന കൊമേഴ്‌സ് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചത്.
വ്യാപാര മേളയില്‍ കരകൗശല വസ്തുക്കള്‍, വസ്ത്രാഭരണങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ നിരവധി വില്പന സ്റ്റാളുകള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കി.
ക്ലബ്ബ് മീറ്റയുടെ ഉദ്ഘാടനം ഡിസ്റ്റ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. സമീര്‍ മക്വാനും 'ലാ ഫോയ്ര്‍ -2015 ന്റെ ഉദ്ഘാടനം ഡിസ്റ്റ് കമ്യൂണിറ്റി ആന്‍ഡ് സ്​പിരിച്ച്വല്‍ അനിമേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. റോബിന്‍ ചിറ്റുപറമ്പിലും നിര്‍വഹിച്ചു.
കൊമേഴ്‌സ് വിഭാഗം അസി. പ്രൊഫ. ഫ്രാന്‍സീന ഡേവിസ് സംസാരിച്ചു.

More Citizen News - Ernakulam