ലോ കോളേജില്‍ സെന്റര്‍ ഫോര്‍ ലോ ഗവര്‍ണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ്‌

Posted on: 11 Sep 2015കൊച്ചി: എറണാകുളം ഗവ. ലോ കോളേജില്‍ സെന്റര്‍ ഫോര്‍ ലോ ഗവര്‍ണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ് തുടങ്ങുന്നു. നിയമപരവും നയപരവും ഭരണപരവുമായ കാര്യങ്ങള്‍ സമൂഹത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുന്നുവെന്നുള്ള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വികസനം, പരിസ്ഥിതി, ആരോഗ്യരംഗം, വിദ്യാഭ്യാസം, തൊഴില്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിമര്‍ശനപരമായ ഇടപെടലുകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദിയായി കേന്ദ്രം വികസിപ്പിക്കാനാണ് സംഘാടകരുടെ പദ്ധതി. കേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 ന് ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിക്കും. മുന്‍ എംപി പി. രാജീവ് മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ഡോ. എന്‍.കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

More Citizen News - Ernakulam