എന്‍ജിനിയേഴ്സ് ദിനാഘോഷം
Posted on: 11 Sep 2015
കൊച്ചി: കൊച്ചിയിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയീറിംഗ് കൂട്ടായ്മ ഫെഡറേഷന് ഓഫ് രജിസ്റ്റേര്‍ഡ് എന്‍ജിനിയേഴ്സ് അസോസിയേഷന്‍സി (ഫോഴ്സ്) ന്റെ നേതൃത്വത്തില്‍ എന്‍ജിനിയേഴ്സ് ദിനാഘോഷം സംഘടിപ്പിക്കുന്നു. അസോസിയേഷന് ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ്സ് (എഎസ്ജിസി), ഗ്രാഡ്വേറ്റ് അസോസിയേഷന് ഓഫ് സിവില്‍ എന്‍ജിനിയേഴ്സ് (ഗ്രേസ്), ഇന്ത്യന്‍ ജിയോടെക്നിക്കല്‍ സൊസൈറ്റി (ഐജിഎസ്), ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിഐ), ഗ്രാഡ്വേറ്റ് എന്‍ജിനിയേഴ്സ് അസോസിയേഷന് (ജിഇഎന്‍), അസോസിയേഷന് ഓഫ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയേഴ്സ് (എസിഇ) എന്നിവയിലെ എന്ജിനീയര്മാരെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഫോഴ്സ്. ദുരന്ത ലഘൂകരണത്തിനുള്ള ഒരുക്കം, റോഡ് സുരക്ഷാ അവബോധവും ട്രാഫിക് പ്ലാനിങ്, നിര്‍മാണ തൊഴിലാളികള്‍ക്കുള്ള പരിശീലനവും സുരക്ഷാ ബോധവത്കരണവും, പുതിയ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് ഓറിയന്റേഷന്‍ കോഴ്സുകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ പത്തു ദിവസത്തെ ആഘോഷങ്ങളുടെ ഭാഗമായി നടത്തും. സപ്തംബര്‍ 25 വെള്ളിയാഴ്ച 7 ന് എറണാകുളം ഐ. എം.എ. ഹാളില്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍മാരുടെയും എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെയും സംഗമത്തോടെയാണ് പരിപാടികള്‍ സമാപിക്കുക. സീനിയര്‍ എന്‍ജിനീയര്‍മാരെ ആദരിക്കും.
ഹൈബി ഈഡന് എം. എല്‍.എ., തദ്ദേശ സ്വയംഭരണ-പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാര്‍, എ.പി.എം. മുഹമ്മദ് ഹനീഷ് , കളക്ടര്‍ എം.ജി. രാജമാണിക്യം എന്നിവര്‍ പങ്കെടുക്കും.