പള്ളിക്കര-മനയ്ക്കക്കടവ് റോഡിലെ കുഴിയെണ്ണാമോ?

Posted on: 11 Sep 2015കിഴക്കമ്പലം: തിരക്കേറിയ പള്ളിക്കര-കാക്കനാട് റോഡില്‍ മനയ്ക്കക്കടവ് വരെയുള്ള ഭാഗങ്ങളില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അപകടങ്ങള്‍ പതിവായി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റുമായി ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പള്ളിക്കരയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എത്തുന്നത്.
റോഡിന്റെ വീതിക്കുറവും കലുങ്കുകളുടെ അറ്റകുറ്റപ്പണികളും ആധുനികീകരണവും നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ നേരില്‍ കണ്ട് ചിറ്റനാട് പൗരസമിതി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.
നടപടി വൈകിയാല്‍ റോഡ് ഉപരോധം നടത്താനാണ് തീരുമാനം.

More Citizen News - Ernakulam