കുഫോസ് കാമ്പസില്‍ ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസ് വരുന്നു; ധാരണാപത്രം കൈമാറി

Posted on: 11 Sep 2015



കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) കാമ്പസില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയും ടൂറിസം വകുപ്പും ധാരണാപത്രം കൈമാറി.
ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാന്‍സലറുമായ കെ. ബാബു, വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. വി. എം. വിക്ടര്‍ ജോര്‍ജും ടൂറിസം ഡയറക്ടര്‍ ഷെയ്ക്ക് പരീതുമാണ് ധാരണാപത്രം പരസ്​പരം കൈമാറിയത്.
ഗസ്റ്റ് ഹൗസില്‍ രണ്ട് മുറികള്‍ കുഫോസിനു വേണ്ടി മാത്രം മാറ്റിവെയ്ക്കും. ഇതിനു പുറമെ, ആവശ്യമനുസരിച്ച് രണ്ട് മുറികളും കോണ്‍ഫറന്‍സ് ഹാളും സൗജന്യമായി ഉപയോഗിക്കുന്നതിന് സര്‍വകലാശാലയ്ക്ക് മുന്‍ഗണന ലഭിക്കും. കുഫോസ് നല്‍കുന്ന സ്ഥലത്ത് ടൂറിസം വകുപ്പ് കെട്ടിടം നിര്‍മിക്കുകയും ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. സര്‍വകലാശാലയുടെ പനങ്ങാടുള്ള 50 സെന്റ് സ്ഥലത്താണ് ഗസ്റ്റ് ഹൗസ് പണിയാന്‍ ഉദ്ദേശിക്കുന്നത്.

More Citizen News - Ernakulam