ജില്ലാ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിന് കോതമംഗലത്ത് ഒരുക്കം തുടങ്ങി
Posted on: 11 Sep 2015
കോതമംഗലം: നവംബറില്‍ ആരംഭിക്കുന്ന 45-ാമത് എറണാകുളം ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലാ വോളിബോള്‍ അസോസിയേഷനും മാലിപ്പാറ ഡാസില്‍ ക്ലബ്ബും ചേര്‍ന്നാണ് മത്സരം നടത്തുന്നത്. മലയിന്‍കീഴില്‍ ആരംഭിച്ച സ്വാഗതസംഘം ഓഫീസ് കേരള അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് ബേബി മാത്യു സോമതീരം ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സിലര്‍ കെ.വി.തോമസ് അധ്യക്ഷനായി. ലൈജു പണിക്കര്‍, പ്രൊഫ.കെ.എം.കുര്യാക്കോസ്, പി.എ.സോമന്, ഡോ.ജയിന് മാത്യു,സണ്ണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മാലിപ്പാറയിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഗ്യാലറിയോടെ ഫ്ലഡ് ലൈറ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ്, കസ്റ്റംസ്, നേവി, കൊച്ചിന് റിഫൈനറി തുടങ്ങി പതിനഞ്ചോളം പുരുഷ-വനിതാ ടീമുകള്‍ മാറ്റുരയ്ക്കും.ദേശീയ ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും.ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുങ്ങുന്നത്.സ്വാഗതസംഘം ഭാരവാഹികള്‍-ഡോ.ജെയിന് മാത്യു(ചെയ.), ജോയി.വി.ജോസഫ് (ജന.സെക്ര.),ബേസില്‍ ബിനോയി (സെക്ര.).