രാജഗിരിയില്‍ 'കിനോട്ടേക്ക' ഫിലിം ഫെസ്റ്റിവലിന് തുടക്കം

Posted on: 10 Sep 2015



കാക്കനാട്: രാജഗിരി കോളേജും യൂറോപ്യന്‍ യൂണിയനും സംയുക്തമായി നടത്തുന്ന 'കിനോട്ടേക്ക' ഫിലിം ഫെസ്റ്റിവലിന് കാക്കനാട്ട് തുടക്കമായി. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഷസ്ഗാരെ ഓണസ്റ്റിനി ഉദ്ഘാടനം ചെയ്തു. ആര്‍ബിഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരൂപകന്‍ െപ്രാഫ. ഐ. ഷണ്‍മുഖദാസ്, രാജഗിരി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി, ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ്, പ്രിന്‍സിപ്പല്‍ ഡോ. ബിനോയി ജോസഫ്, െപ്രാഫ. ഡോ. രംഗരാജന്‍ എന്നിവര്‍ സംസാരിച്ചു.
യൂറോപ്യന്‍ സംസ്‌കാരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തറിയാനാണ് ഇത്തരത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് രാജഗിരിയില്‍ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുക്കാം. പ്രദര്‍ശനം സൗജന്യമാണ്. ഫിലിം ഫെസ്റ്റിവലിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ 15ന് സമാപിക്കും.

More Citizen News - Ernakulam