കുസാറ്റ് എസ്.എല്‍.എസില്‍ ഇ.ഡി. ക്ലൂബ്ബ്‌

Posted on: 10 Sep 2015കളമശേരി: കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ക്ലൂബ്ബിന്റെ (ഇ.ഡി. ക്ലൂബ്ബ്) പ്രവര്‍ത്തനം ആരംഭിച്ചു. ബികോം, എല്‍.എല്‍.ബി., ബി.ബി.എ. എല്‍.എല്‍.ബി കോഴ്‌സുകളുടെ ഭാഗമായാണ് ക്ലൂബ്ബ് പ്രവര്‍ത്തിക്കുക. എസ്.എല്‍.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ചീഫ് എക്‌സി. ഓഫീസറും എക്‌സി. ഡയറക്ടറുമായ കെ. ഉണ്ണീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എസ്. സീമ അധ്യക്ഷത വഹിച്ചു. കോ -ഓര്‍ഡിനേറ്റര്‍ എം. അജയകുമാര്‍ സംരംഭകത്വ ബോധവത്കരണ ക്ലൂസെടുത്തു. കുസാറ്റ് എസ്.എല്‍.എസ്. ഡീന്‍ ഡോ. വി. എസ്. സെബാസ്റ്റ്യന്‍ സംസാരിച്ചു. ഇ.ഡി. ക്ലൂബ്ബ് കോ -ഓര്‍ഡിനേറ്റര്‍മാരായ ഡോ. നെഹ്മത്ത് ഷീറീന്‍ സ്വാഗതവും എസ്. ശ്രീജിത് നന്ദിയും പറഞ്ഞു.

More Citizen News - Ernakulam