കുഫോസ് കാമ്പസില്‍ അതിഥി മന്ദിരം: ധാരാണാപത്രം കൈമാറി

Posted on: 10 Sep 2015



കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസിന്റെയും സമുദ്രപഠന സര്‍വകലാശാലയുടെയും പനങ്ങാട് കാമ്പസില്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരം നിര്‍മിക്കുന്നതിനുള്ള ധാരണാപത്രം മന്ത്രി കെ. ബാബുവിന്റെ ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ കൈമാറി.
രജിസ്ട്രാര്‍ േഡാ. വി.എം. വിക്ടര്‍ ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ഷേക്ക് പരീതിന് ധാരണാപത്രം കൈമാറി. വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്, കെ.എം. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam