വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക പരിശീലനം

Posted on: 10 Sep 2015



കൊച്ചി: പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമായി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഇന്‍സ്ട്രക്ടര്‍മാര്‍, ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം എറണാകുളത്ത് ആരംഭിച്ചു.
മേഖലാതലത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ അധ്യാപകരാണ് പങ്കെടുക്കുന്നത്.
എസ്സിഇആര്‍ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ലിജി ജോസഫ്, അധ്യാപക പരിശീലകരായ ബിജു ഈപ്പന്‍, ദിലീപ് ആര്‍.കെ. അനു തോമസ്, സഞ്ജീവ് കുമാര്‍ പി. എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam