ഗൃഹാതുരതയുണര്‍ത്തി രേണുക പാടി....

Posted on: 10 Sep 2015കൊച്ചി: വയലാര്‍ എഴുതി ദേവരാജന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും കെപിഎസി നാടകഗാനങ്ങളും രേണുക ഗിരിജന്‍ ആലപിച്ചപ്പോള്‍ പഴയകാല ഓര്‍മകളിലായി ആസ്വാദകര്‍. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 81-ാം പതിപ്പിലാണ് രേണുക ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായ് ഗാനങ്ങള്‍ ആലപിച്ചത്. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടേയും ലേക് ഷോര്‍ ഹോസ്​പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റേയും സഹകരണത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിവാര പരിപാടിയാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍.
1962ല്‍ പുറത്തിറങ്ങിയ 'അശ്വമേധ'ത്തിലെ 'തലയ്ക്കു മീതേ ശൂന്യാകാശം' എന്ന ഗാനവും നാടക ഗാനാലാപനത്തിന് രണ്ട് തവണ സംസ്ഥാന അവാര്‍ഡിനര്‍ഹയായ രേണുക പാടി. അദ്ധ്യാപികയായ രേണുക 1972ല്‍ ലളിത ഗാനത്തിനും 1990ല്‍ ശാസ്ത്രീയ സംഗീതത്തിനും സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. പന്ത്രണ്ടോളം മലയാള ചലച്ചിത്രങ്ങളിലും രേണുക ഗാനം ആലപിച്ചിട്ടുണ്ട്.

More Citizen News - Ernakulam