മേയര്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയനാകണം - ആര്‍.വൈ.എഫ്. (ഇടതുപക്ഷം)

Posted on: 10 Sep 2015കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി മേയര്‍ ടോണി ചമ്മണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് ആര്‍.വൈ.എഫ്. (ഇടതുപക്ഷം) സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ. ജയരാജ് ആവശ്യപ്പെട്ടു. ആര്‍.വൈ.എഫ്. ജില്ലാ പ്രവര്‍ത്തന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട്‌കൊച്ചി - വൈപ്പിന്‍ യാത്രാബോട്ട് സര്‍വീസിന് സുരക്ഷിതമായ ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam