ചെല്ലാനത്ത് 'എന്റെ മാവ് പദ്ധതി'

Posted on: 10 Sep 2015ചെല്ലാനം: ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സൊസൈറ്റി, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്റെ സഹകരണത്തോടെ ചെല്ലാനത്ത് നടപ്പാക്കുന്ന 'എന്റെ മാവ് പദ്ധതി' യുടെ മൂന്നാംഘട്ടത്തിന് തുടക്കമായി.
ചെല്ലാനം പഞ്ചായത്തിലെ എട്ട് സ്‌കൂളുകളിലെ മുഴുവന്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കും മാവിന്‍തൈ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. എല്ലാ വീട്ടിലും ഓരോ മാവ് വളര്‍ത്തുകയാണ് ലക്ഷ്യം. മൂന്നുവര്‍ഷം കൊണ്ട് കായ്ച്ചുതുടങ്ങുന്ന ഉയര്‍ന്ന ഉത്പാദനശേഷിയുള്ള മാവിന്‍തൈകളാണ് നല്‍കുന്നത്.
കണ്ടക്കടവ് സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ആര്‍.പി. സുധന്‍ ഉദ്ഘാടനം ചെയ്തു. കെ.എക്‌സ്. ജോസഫ് അധ്യക്ഷത വഹിച്ചു. തോമസ് തരകന്‍, ഫാ. ആന്റണിറ്റോ പോള്‍, സിസ്റ്റര്‍ ഷീബ, ആന്റോജി, ബാസ്റ്റിന്‍ വെട്ടിക്കാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam