കുടുംബ സംഗമം

Posted on: 10 Sep 2015



കാലടി: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാലടി മേഖലാ വാര്‍ഷികവും കുടുംബസംഗമവും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.സാബു ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.കെ.സുരേഷ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ജോയ് മൂക്കന്നൂര്‍, ജില്ലാ പ്രസിഡന്റ് ബിജു പോള്‍ നെറ്റിക്കാടന്‍, സെക്രട്ടറി വി.ബി.സിദ്ദില്‍കുമാര്‍,ടി.വി.ഗോപാലന്‍,എ.പി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാലടി:
അഖിലേന്ത്യാ വീരശൈവ മഹാസഭ മഞ്ഞപ്ര ശാഖാ കുടുംബസംഗമം നടത്തി.പ്രതിഭാ പുരസ്‌കാര ദാനവും നടന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.ശിവന്‍ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എ.കെ.ഗോപാലന്‍ അധ്യക്ഷനായി. കെ.കെ.കുട്ടപ്പന്‍ ആശാനെ കാംകോ റീജണല്‍ മാനേജര്‍ വി.എസ്.രാജീവും മുതിര്‍ന്ന അംഗങ്ങളെ ഡോ.ജയ രാജീവും ആദരിച്ചു.വി.വി.മോഹനന്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. മറ്റകുഴി ചന്ദ്രന്‍ സ്വാമി,ടി.പി.വേണു,കെ.കെ.വിജയന്‍,വി.എ.ഗോപി,ഡോ.സുരേഷ് മൂക്കന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam