മുപ്പത്തടത്ത് യൂത്ത് മൂവ്മെന്റിന്റെ പ്രതിഷേധം
Posted on: 10 Sep 2015
കടുങ്ങല്ലൂര്‍: ഗുരുനിന്ദ നടത്തിയതിനെതിരെ മുപ്പത്തടത്ത് എസ്.എന്‍.ഡി.പി. യൂത്ത് മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു. മുപ്പത്തടം കവലയില്‍ നിന്ന് പ്രകടനം നടത്തി. ശാഖാ സെക്രട്ടറി എ. ചന്ദ്രന്, വൈസ് പ്രസിഡന്റ് എ.ആര്. ശശി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനിത രമേശ്, സനൂപ് എന്നിവര്‍ നേതൃത്വം നല്കി.