സാന്ത്വനം പരിപാടി: സംഘാടക സമിതി രൂപവത്കരണം

Posted on: 10 Sep 2015മുളന്തുരുത്തി: ജില്ലാ ഭരണകൂടം, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, ഉദയംപേരൂര്‍, മണീട് എന്നീ പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സപ്തംബര്‍ 19ന് മുളന്തുരുത്തിയില്‍ സാന്ത്വനം-2015 എന്ന പേരില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ താഴേയ്ക്കിടയിലുള്ള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി എത്തിക്കുന്നതിനാണ് ഈ പരിപാടി. ക്യാമ്പ് വിജയിപ്പിക്കുന്നതിന് വെള്ളിയാഴ്ച രാവിലെ 11ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സംഘാടക സമിതി രൂപവത്കരിക്കുമെന്ന് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എസ്.എന്‍.ഡി.പി. പ്രകടനം
അമ്പലമേട് : അമ്പലമേട് എസ്.എന്‍.ഡി.പി. ശാഖ ഗുരുനിന്ദയ്‌ക്കെതിരെ പ്രകടനം നടത്തി. കുഴിക്കാട് ശാഖയില്‍ നിന്ന് ആരംഭിച്ച പ്രകടനം കരിമുകളില്‍ സമാപിച്ചു. പ്രസിഡന്റ് ബി.ടി. സലിം, സെക്രട്ടറി സജിത പ്രവീണ്‍, മണിയപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം
മാമല : മുരിയമംഗലം സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി. വൈസ് പ്രസിഡന്റ് വര്‍ഗീസ് എബ്രഹാം പതാക ഉയര്‍ത്തി. ഉദ്ഘാടനം പ്രതീകാത്മകമായി മാവേലി നിര്‍വഹിച്ചു. കവി മണിയന്‍ കക്കാടിന് സ്വീകരണം നല്‍കി. സെക്രട്ടറി കെ.എം. ശ്രീകുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സി.വി. സുരേഷ്, റെജി ഇല്ലിക്കപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാമൂഹികവിരുദ്ധ ശല്യം


മുളന്തുരുത്തി:
പെരുമ്പിള്ളിയില്‍ മുളന്തുരുത്തി ബ്ലോക്ക് ഓഫീസിനും ലക്ഷംവീടിനും സമീപം സാമൂഹികവിരുദ്ധ ശല്യമെന്ന് പരാതി. തദ്ദേശവാസികള്‍ രൂപവത്കരിച്ച ഓണാഘോഷ കമ്മിറ്റിയുടെ ബോര്‍ഡും മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡും കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ എടുത്തുകളഞ്ഞിരുന്നു. ഓണാഘോഷ കമ്മിറ്റി പ്രതിഷേധിച്ചു.

More Citizen News - Ernakulam