വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദി ഭാഷയില്‍ സംവാദ മത്സരം

Posted on: 10 Sep 2015കൊച്ചി: ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ഷിപ്പ്യാര്‍ഡ് സംവാദ മത്സരം സംഘടിപ്പിക്കുന്നു. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള 12-ാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഹിന്ദി ഭാഷയിലായിരിക്കും സംവാദം. 10,000 രൂപയാണ് ഒന്നാം സമ്മാനം. 7,000, 4.000 രൂപ വീതം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കും. മത്സരിക്കാനാഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ മുഖേന സംഘാടകരുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: 0484 2501548, , 9995806195.

More Citizen News - Ernakulam