ഡിസ്റ്റില്‍ ബി.സി.എ. അസോസിയേഷന് ഉദ്ഘാടനം ചെയ്തു
Posted on: 10 Sep 2015
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍(ഡിസ്റ്റ്) ബി.സി.എ. അസോസിയേഷന് പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോ റൈഡേഴ്സ് എന്ന് പേരിട്ടിരിക്കുന്ന അസോസിയേഷന്റെ ഉദ്ഘാടനം ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കോഷ്യന്റ് സീനിയര്‍ മാനേജര്‍ തോമസ് കുര്യന് അമ്പാട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജെയിംസ് ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. സമീര്‍ മക്വാന്, കമ്പ്യൂട്ടര്‍ സയന്‍സ് പിജി വിഭാഗം മേധാവി ജേക്കബ് തളിയന്‍, ടെക്നോ റൈഡേഴ്സ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ടി.എ. അജേഷ്, കമ്പ്യൂട്ടര്‍ സയന്‍സ് യുജി വിഭാഗം മേധാവി അമ്പിളി പ്രമിത, അനിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.