ദേശീയ സെമിനാര്‍

Posted on: 10 Sep 2015



ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജിലെ മലയാള വിഭാഗം 'ചരിത്ര നിര്‍മിതി സാംസ്‌കാരിക വിവക്ഷകള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഡോ. സ്‌കറിയ സക്കറിയ ഉദ്ഘാടനം ചെയ്തു. ജര്‍മനി ട്യൂബിങ്ങല്‍ സര്‍വകലാശാലയിലെ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ചെയറായി തിരഞ്ഞെടുത്ത ഡോ. സ്‌കറിയ സക്കറിയയെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എസ്. രാധാകൃഷ്ണന്‍. ഡോ. ഒ.കെ. സന്തോഷ്, ഡോ. സുനില്‍ പി. ഇളയിടം, ഡോ. പ്രദീപ് പാമ്പിരിക്കുന്ന് എന്നിവര്‍ സംസാരിച്ചു. ഡോ. ജിത സെമിനാര്‍ അവലോകനം നടത്തി.

More Citizen News - Ernakulam