ബി.ജെ.പി. കാല്‍നട ജാഥ
Posted on: 10 Sep 2015
മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്തില്‍ അഴിമതിയും ദുര്ഭരണവുമാണെന്നാരോപിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി കാല്‍നട ജാഥ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനം ചെയ്തു. പി.വി. ദുര്‍ഗാപ്രസാദ് നയിച്ച ജാഥ മുളന്തുരുത്തി പള്ളിത്താഴത്ത് സമാപിച്ചു. സമാപന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.എച്ച്. ശൈലേഷ്കുമാര്‍, ടി.കെ. അശോകന്, എന്‍.എം. സുരേഷ്, കെ.കെ. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.