ഇടിച്ചുകയറിയ ബോട്ട് സി.പി.എം. നേതാവിന്റെ ബന്ധുവിന്റേത്-മേയര്‍

Posted on: 10 Sep 2015കൊച്ചി : ഫോര്‍ട്ടുകൊച്ചിയില്‍ അപകടമുണ്ടാക്കിയ മത്സ്യബന്ധന ബോട്ടുടമയെ സംരക്ഷിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മേയര്‍ ടോണി ചമ്മണി മാധ്യമങ്ങളോട് പറഞ്ഞു.അഞ്ചുമണിക്കൂര്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടും അപകടം ഉണ്ടാക്കിയ ബോട്ടിനെതിരെ നടപടി േവണമെന്ന് ആവശ്യപ്പെടാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഒരു സി.പി.എം നേതാവിന്റെ ബന്ധുവിന്റേതാണ് ഈ ബോട്ട്. അന്വേഷണം അങ്ങോട്ട് എത്താതിരിക്കാന്‍ സി.പി.എം.അംഗങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.സി.പി.എം ജില്ലാ സെക്രട്ടറി തന്നെ നയിച്ച യാത്രയെല്ലാം ഇതിനുവേണ്ടിയാണ്.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതില്‍ എല്ലാം ഉള്‍പ്പെടും.ഫയലില്‍ കൃത്രിമമൊന്നും നടന്നിട്ടില്ലെന്ന് സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. ജനവരി 23 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അടക്കം അംഗീകരിച്ചുകൊണ്ടാണ് ബോട്ടുസര്‍വീസിന് കരാര്‍ പുതുക്കി നല്‍കിയത്.ഫയലില്‍ തിരിമറികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എല്‍.എസ്.ജി.ഡി. സെക്രട്ടറിയോട് അന്വേഷിക്കാനും ആവശ്യപ്പെടുമെന്നും മേയര്‍ പറഞ്ഞു.

More Citizen News - Ernakulam