ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനം: അപേക്ഷാ ഫോറം വിതരണം

Posted on: 10 Sep 2015മട്ടാഞ്ചേരി: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷാ ഫോറം മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ലഭിക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. അടുത്ത വര്‍ഷം ജനവരി ഒമ്പതിനാണ് പരീക്ഷ. താല്പര്യമുള്ളവര്‍ സ്‌കൂള്‍ അധികൃതരുടെ കത്തുമായി എത്തി ഫോറം വാങ്ങണം. 30നകം അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കണം. വിവരങ്ങള്‍ക്ക്: 0484 2217944.

More Citizen News - Ernakulam